വടകര:  ഇതൊരർഥത്തിൽ ഒരു പകരം വീട്ടൽ കൂടിയാണ്. വടകരയിൽ കെ.കെ രമ (K K Rema) നേടുന്ന ലീഡ് സി.പി.എമ്മിനുള്ള മറുപടി കൂടിയാണ്. ആദ്യഫല സൂചനകളെത്തിയപ്പോൾ ആർ.എം.പി സ്ഥാനാർഥി കെ.കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡിലാണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

8000-ൽ അധികം വോട്ടുകളുടെ ലീഡാണ് കെ കെ രമയ്ക്ക് നിലവിലുള്ളത് വളരെ നിർണ്ണായകമായ ഭൂരിക്ഷത്തിലേക്ക് കെ.കെ രമ നീങ്ങുകയാണെന്നതാണ് സൂചന. പാലായില്‍ (Pala) ജോസ് കെ മാണിയെ മറികടന്ന് മാണി സി കാപ്പന്‍. ലീഡ് നില ഏതാണ്ട് 10000-ലേക്ക് കടന്നിട്ടുണ്ട്.


ALSO READ: Zee News Maha Kerala Exit Poll : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച, എൽഡിഎഫ് 90ൽ അധികം സീറ്റ് നേടും


വടകരയിലടക്കം പരാജയം നേരിടേണ്ടി വന്നാൽ സി.പി.എമ്മിന്  അത് വലിയ ക്ഷീണമായിരിക്കുമെന്നതിൽ സംശയമില്ല. സംഘടനാപരമായ പ്രശ്നങ്ങളുള്ള ആലപ്പുഴയും ഇതിൽ പ്രധാനമാണ് കായംകുളത്ത്  പ്രതിഭയുടെ മുന്നേറ്റം ആയിരിക്കും ഇതിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്ന കാര്യം.


ALSO READ: Kerala Assembly Election 2021 Result Live: ആദ്യ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം, നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു


ആലപ്പുഴയിൽ ഹരിപ്പാട് ഒഴിക എല്ലായിടത്തും എൽ.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.  പാർട്ടിക്കുള്ളിലെ വിഭാഗീയതകൾ തിരിച്ചടിച്ചില്ലെങ്കിൽ വിജയം എൽ.ഡി.എഫിനൊപ്പമായിരിക്കുമെന്നതിൽ സംശയമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.