വി.എസിൽ തുടങ്ങി കെ.കെ ഷൈലജ ടീച്ചറിൽ: തലക്ക് മുകളിൽ വളരുന്നതെന്തും വെട്ടുന്ന പിണറായിസം
പാർട്ടി എന്ന് അസ്ഥിത്വത്തിൽ നിന്നും വ്യക്തി എന്ന സ്ഥായിത്വത്തിലേക്ക് അഭിവന്ദ്യ മാർക്സിസ്റ്റുകൾ എന്നേ നിലം പതിച്ചു
Trivandrum: കേരളത്തിൽ സി.പി.എം (Cpm) എന്നാൽ പിണറായി വിജയൻ മാത്രമായിട്ട് കാലം കുറച്ചായി. പാർട്ടി എന്ന് അസ്ഥിത്വത്തിൽ നിന്നും വ്യക്തി എന്ന സ്ഥായിത്വത്തിലേക്ക് അഭിവന്ദ്യ മാർക്സിസ്റ്റുകൾ എന്നേ നിലം പതിച്ചു. എല്ലായ്പോഴും അത് പ്രകടമായിരുന്നെങ്കിലും 2016 മുതൽക്കെയാണ് അതിന് ആക്കവും ഏക്കവും കൂടിയത്.
പിണറായി വിജയൻ (Pinarayi Vijayan) സർക്കാരിൻറെ ആദ്യ മന്ത്രി സഭയിൽ നിന്ന് തുടങ്ങാം. തിരഞ്ഞെടുപ്പ് വരെയും ഉണ്ടായിരുന്ന റോള് തിരഞ്ഞെടുപ്പിന് ശേഷം വി.എസ് അച്യുതാനന്ദന് ഉണ്ടായിരുന്നില്ല. ശംഖുമുഖത്തെ പിണറായി വിജയൻറെ പ്രശസ്തമായ ഉപമ. പിൽക്കാലത്ത്ത വി.എസി.നെ പാർട്ടിയുടെ അകന്ന ബന്ധുത്വത്തിലേക്കായിരുന്നു നയിച്ചത്.
ALSO READ: കല്യാണം എന്ന് എഴുതിയാൽ 20 പേർ,സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ബാക്കി എന്തെങ്കിലും വി.എസിന് പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ അതൊക്കെയും വെട്ടി നിരത്താൻ തക്ക വണ്ണമുള്ള പ്രതാപിത്വം പിണറായിക്ക് ഉണ്ടായിരുന്നു. അവിടെയാണ് കഥയുടെ തുടക്കവും. കാലം പിന്നെയും മുന്നോട്ട് പോയി
വിവാദങ്ങളിൽ പിണറായി സർക്കാർ ആടി ഉലയുന്നു. ബന്ധു നിയമന വിവാദവും,പി.എസ്.സി കോപ്പിയടിയുമെല്ലാം കേരളത്തെ പ്രക്ഷുബ്ദമാക്കിയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് 2020 ജനുവരിയിൽ സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങുന്നത് .കെ.കെ ഷൈലജ ടീച്ചറിൻറെ പത്ര സമ്മേളനങ്ങൾ ജനം കേട്ടിരുന്ന സമയം.
കേസുകളുടെ പുരോഗതിയും,കണക്കുകളും കടുകിട ചോരാതെ ടീച്ചർ അവതരിപ്പിച്ചു. ഒരൽപ്പം ഇമേജ് ടീച്ചറിന് വളരുന്ന എന്ന് തോന്നിയ സമയം. അടുത്ത വൈകുന്നേരം മുഖ്യമന്ത്രി പിണറായി ചാനലുകളിൽ അവതരിച്ചു. പിന്നെ അതങ്ങ് തുടർന്ന് പോരുന്നു.
പത്ര സമ്മേളനമല്ലെ ആര് നടത്തിയാലെന്താ എന്ന ചോദ്യമൊന്നു ഇവിടെ വില പോവില്ല.ആ മാറ്റത്തിൽ തന്നെ ഉത്തരം വ്യക്തമായിരുന്നു. അല്ലെങ്കിൽ ഇനി ഞാൻ മതി എന്ന ഭാവം പിണറായിക്ക് വന്ന് തുടങ്ങിയിരുന്നു.
പാർട്ടിക്ക് വിധേയ അല്ലാത്ത അംഗമോ സംഘടനാ സംവിധാനങ്ങളെ നിരാകരിക്കുന്ന വ്യക്തിയോ ആയിരുന്നില്ല ഷൈലജ ടീച്ചർ. പിന്നെ എന്തായിരിക്കും ടീച്ചർ മന്ത്രിസഭക്ക് പുറത്ത് പോയതെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. മന്ത്രിസഭയുടെ രണ്ടാം ശബ്ദമായി വളരുന്ന ടീച്ചറിനെ അങ്ങിനെ വളർത്താൻ പാർട്ടിയിൽ ഒരു വിഭാഗത്തിന് താത്പര്യമില്ല. പാർട്ടിയിലെ രഹസ്യ പിണറായി പക്ഷം ഷൈലജ ടീച്ചറിനെ നോക്കി കാണുന്നത് അങ്ങിനെതന്നെയാണ്.
ALSO READ: Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല
അന്ന് ഇ.എം.എസിനെ വെട്ടി വി.എസ് കടന്നു വന്നതു പോലെ, വി.എസിനെ വെട്ടി പിണറായി കടന്നതു പോലെ വെട്ടലും തിരുത്തലും പാർട്ടിയിൽ നടന്നു കൊണ്ടേയിരിക്കും. സംഘടനാ സംവിധാനത്തിൻറെ കെട്ടുറപ്പിൽ അഹങ്കരിക്കുന്ന സി.പി.എമ്മിന് ഇതൊക്കെ വലിയ പ്രശ്നമല്ലായിരിക്കാം. പക്ഷെ സാധാരണ ജനങ്ങൾക്ക് ഇതൊക്കെയും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...