കല്യാണം എന്ന് എഴുതിയാൽ 20 പേർ,സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

Written by - Zee Hindustan Malayalam Desk | Last Updated : May 18, 2021, 09:28 AM IST
  • കല്യാണം എന്ന് എഴുതിയാൽ 20 പേർ
  • സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ
  • എൽദോസ് കുന്നപ്പിള്ളിയുടെ പോസ്റ്റാണ് വൈറലായത്
  • നിരവധി പേർ ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തു
കല്യാണം എന്ന് എഴുതിയാൽ 20 പേർ,സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

കൊച്ചി: മാർഗ നിർദ്ദേശങ്ങൾ നില നിൽക്കുമ്പോഴും ആളെ കൂട്ടിയുള്ള സത്യപ്രതിഞ്ജ ചടങ്ങുകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയാണ് (Eldhose Kunnappilly ) ഫേസ്ബുക്കിൽ സത്യപ്രതിഞ്ജക്കെതിരെ പോസ്റ്റിട്ടത്.

പോസ്റ്റ്  തുടങ്ങുന്നത് ഇങ്ങിനെയാണ്

എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാൻ വന്നിരുന്നു. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്ന് എഴുതിയാൽ 20 പേർക്ക് മത്രമേ പങ്കെടുക്കാൻ പറ്റൂ സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്. എന്താ അല്ലെ.

ALSO READ : 21 അം​ഗങ്ങളുള്ള മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനം, മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും: എ വിജയരാഘവൻ

Also ReadPinarayi 2.0 : സത്യപ്രതിജ്ഞ 20ന്, 500 പേർ പങ്കെടുക്കും, 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിരവധി പേരാണ് പോസ്റ്റ് ഇതിനോടകം ഷെയർ ചെയ്തത്.  2000 പേരിലധികം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇടത് പക്ഷ അനുഭാവികൾ വരെ സത്യപ്രതിഞ്ജക്ക് എതിരെ പോസ്റ്റുകൾ എഴുതിയിടുന്നുണ്ട്. ആദ്യം 800 പേരെയായിരുന്നു സത്യപ്രതിഞ്ജക്കായി നിശ്ചയിച്ചത് പിന്നീടത് 600 ആയി. നിലവിൽ 200-150 പേരെയെങ്കിലും വെയ്ക്കാമെന്നാണ് കരുതുന്നത്.
 
 
അതേസമയം 1000 പേർക്കുള്ള ഇരിപ്പിടം സൗകര്യമായിരുന്നു നേരത്തെ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നത്. 500 പേർക്കാണ് പ്രവേശന അനുമതി. വേദിയും ചടങ്ങിലെ മറ്റ് സൗകര്യം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഒരുക്കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News