Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല

 രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 18, 2021, 01:38 PM IST
  • ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
  • രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്താൻ സാധ്യത.
  • സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു.
Breaking:  KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ  ഉണ്ടാകില്ല

പിണറായിയുടെ (Pinarayi Vijayan) രണ്ടാം മന്ത്രി സഭയിൽ കെ  കെ ശൈലജ ഇല്ല. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൃത്താലയിൽ ജയിച്ച എംബി രാജേഷ് (MB Rajesh) നിയമസഭാ സ്‌പീക്കർ ആയേക്കും. ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ  വനിത സാന്നിധ്യം ആയിരിക്കാൻ സാധ്യത. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്താൻ സാധ്യത.

ALSO READ: കല്യാണം എന്ന് എഴുതിയാൽ 20 പേർ,സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ഇവരെ കൂടാതെ നേമത്ത് നിന്നും ജയിച്ച വി ശിവൻക്കുട്ടിയും, കെ രാധാകൃഷ്‌ണനും മന്ത്രിമാരാകാൻ സാധ്യത. പി രാജീവ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, സജി ചെറിയാൻ, വിഎൻ വാസവൻ വി അബ്‌ദു റഹ്മാൻ എന്നിവരും മന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ALSO READ: മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന്; CPM സെക്രട്ടേറിയറ്റും CPI നിർവാഹക സമിതിയും ചേരും

സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു. പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചു റാണി, ജിആർ അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യുട്ടി സ്‌പീക്കർ ആകുന്നത്. സിപിഐയുടെ ആദ്യ വനിത മന്ത്രിയാണ് ജെ ചിഞ്ചു റാണി.

ALSO READ: Pinarayi 2.0 : സത്യപ്രതിജ്ഞ 20ന്, 500 പേർ പങ്കെടുക്കും, 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രണ്ടാം പിണറായി വിജയൻ സർക്കാർ (Second Pinarayi Vijayan Government) 20-ാം തിയതി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ (Oath Ceremony) 500 പേർ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ചടങ്ങിൽ നിലവിലെ സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നരക്കാണ് ചടങ്ങ്. പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ നടത്തി അധികാരം ഏൽക്കും. 1000 പേർക്കുള്ള ഇരിപ്പിടം സൗകര്യം ഉറപ്പാക്കും. 500 പേർക്കാണ് പ്രവേശന അനുമതി. എല്ലാവർക്കും പ്രേവശന അനുമതി നിർബന്ധമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News