Kollam: എംപിമാര്‍ സ്ഥാനം രാജിവച്ച് MLAമാരായി മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് (Kodikunnil Suresh) MP. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാരെന്നും അദ്ദേഹം തുറന്നടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൂടെ? കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം!!


പാര്‍ട്ടി പുനഃസംഘടനയില്‍ നേതാക്കളുടെ ഇടയില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് കൊടിക്കുന്നേല്‍ സുരേഷിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് എംപിമാരെന്ന പ്രചരണം കോണ്‍ഗ്രസി(Congress)ല്‍ ശക്തമാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ഈ അസത്യ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ALSO READ | കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യം മനസിലാക്കുന്നു....! മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി Rahul Gandhi


കോണ്‍ഗ്രസിലെ ഒരു എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനെയോ KPCCയെയോ സമീപിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലെ തന്നെ ഒരു കൂട്ടം ആളുകളാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ആരോപണത്തിലൂടെ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും തങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുകയാണെന്നും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ALSO READ | പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍


കൂടാതെ, പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ലെന്നും ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-;പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭാരവാഹി പട്ടികയില്‍ ലഭിക്കേണ്ട ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതിയും കൊടിക്കുന്നില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.


KPCC വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.