വിദഗ്ദ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് തിരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടിയേരി ബാലകൃഷ്ണനോടൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ വിനോദിനിയും ഉണ്ട്. 


ആരോഗ്യസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന്‍ ഒരുമാസത്തെ വിദഗ്ദ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് പോയത്.


രണ്ടാഴ്ചത്തേയ്ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തിട്ടുണ്ട്. 


പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടാനാണ് തീരുമാനം. രണ്ടാഴ്ചത്തേയ്ക്ക് ആയതുകൊണ്ട് പകരം ആരെയും നിയോഗിച്ചിട്ടില്ല.