കൊച്ചി: കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തിലെ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളം വിട്ട് പുറത്തുപോകരുത്ത് എന്നീ വ്യവസ്ഥകളോടെ  ജസ്റ്റിസ് പി ഉബൈദാണ്  ജാമ്യം അനുവദിച്ചത്.


കേസിലെ 43 പ്രതികളില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവരുടെ ജാമ്യമാണ് ഇന്ന് അനുവദിച്ചത്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.