കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണിന്‍റെ ചോദ്യം ചെയ്യലിനിടെ തുറന്നു പറച്ചിലുമായി ജോളി.


COMMERCIAL BREAK
SCROLL TO CONTINUE READING

'സര്‍, നേരത്തെ എന്നെ അറസ്റ്റു ചെയ്തിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നല്ലോ' എന്നാണ് ചോദ്യംചെയ്യലിനിടെ ജോളി അന്വേഷണ ഉയോഗസ്ഥനോട് തിരിച്ചു ചോദിച്ചത്. 


നേരത്തെ അറസ്റ്റുചെയ്തിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന്‍ പറയാതെ പറയുകയായിരുന്നു ജോളി. മാത്രമല്ല ഒരിക്കലും പിടിക്കപ്പെടില്ലയെന്നാണ് കരുതിയതെന്നും ജോളി പൊലീസിനോട് പറയുകയും ചെയ്തു. 


കൊല്ലാനുള്ള പ്രവണത ഒരു ബാധയായി തന്നെ പിന്തുടര്‍ന്നുവെന്നും ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവുകയും തക്കംപാര്‍ത്ത് അത് സാധിക്കുമെന്നും ജോളി പൊലീസിനോട് പറഞ്ഞു.


സയനൈഡ് എത്തിച്ചുകൊടുത്തിരുന്ന മാത്യുവിന് കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. മാത്യു രണ്ടു തവണയാണ് സയനൈഡ് ജോളിയ്ക്ക് നല്‍കിയത്. 


ആറു കൊലപാതകങ്ങളില്‍ നലെണ്ണത്തിന് മാത്രമാണ് സയനൈഡ് ഉപയോഗിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. അന്നമ്മയെ കൊന്നത് ആട്ടിന്‍സൂപ്പില്‍ കീടനാശിനി കലര്‍ത്തി കൊടുത്താണെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിന്‍റെ മകളെ കൊന്നതാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെങ്കിലും എങ്ങനെയാണ് കൊന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. 


എന്തായാലും ഓരോ കൊലപാതകത്തിന്‍റെയും ചുരുളഴിയുമ്പോഴും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയാണ് വീട്ടുകാരും നാട്ടുകാരും.