തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വീണ്ടും കോഴിക്കോടിന് കിരീടം. വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്റ്റേറ്റ് സിലബസിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ച്ചയായ 12-ാം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. അഞ്ചുനാള്‍ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് 899 പോയിന്‍റ് നേടി. കടുത്ത മത്സരം കാഴ്ച വച്ച പാലക്കാട് 893 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി. 875 പോയിന്‍റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 


കണ്ണൂര്‍ (865), തൃശ്ശൂര്‍ (864), എറണാകുളം (824), കോട്ടയം (788), തിരുവനന്തപുരം (786), കൊല്ലം (785), ആലപ്പുഴ (785), കാസര്‍കോട് (755), വയനാട് (710), പത്തനംതിട്ട (700), ഇടുക്കി (661) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്‍റ് നില. 


1959ല്‍ ചിറ്റൂരില്‍ നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി കലാകിരീടം നേടുന്നത്. പിന്നീട് 91, 92, 93 വര്‍ഷങ്ങളിലും കിരീടം കോഴിക്കോടിനായിരുന്നു.