അവസാനം സമ്മതിച്ചു തോറ്റെന്ന്; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുത്തു
പരാജയം അനാഥനാണ്, വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കൊറെ പേരുണ്ടാകുമെന്ന് മുല്ലപ്പള്ളി. തെരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയ ചർച്ചയായില്ല
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ഏറ്റെടുത്ത് KPCC അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിരവധി പേർ വരുമെന്നും എന്നാൽ പരാജയം അനാഥനാണെന്ന് മുല്ലപ്പള്ളി. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ മിന്നും വിജയം നേടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാനിനെ വേട്ടായാടുന്ന ചെന്നായ്ക്കളെ പോലെ തന്നെ ആക്രമിച്ചുയെന്ന് മുല്ലപ്പള്ളി അറിയിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ നിരാശയില്ലെന്നും, 2010 ഒഴികെയുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് (UDF) ജയിക്കാൻ സാധിച്ചിട്ടില്ലാത്ത കാര്യം ഞങ്ങൾക്കറിയാമെന്ന് മുല്ലപ്പള്ളി അറിയിച്ചു. 2015നെക്കാൾ നേട്ടമുണ്ടായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Also Read: ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം
തെരഞ്ഞെടുപ്പിൽ (Local Body Election) പൊതുവായ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച വിഷയമായില്ലെന്നും, സർക്കാരിനെതിരെയുള്ളവ വേണ്ടത്ര രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചില്ലെന്ന് മുല്ലപ്പള്ളി. കോൺഗ്രസിന്റെ വൻ തോതിൽ ചോർച്ചയുണ്ടായെന്നും മധ്യകേരളത്തിൽ ജോസ് കെ മാണി യുഡിഎഫ് വിട്ടത് മാത്രമല്ല തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Also Read: BJPയില്‍ പടയൊരുക്കം, നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച
സുധാകരൻ നേതൃമാറ്റത്തെ കുറിച്ചല്ല പറഞ്ഞത്, ക്രിയാത്മകമായ വിമർശനം മാത്രമാണ് നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അഭിപ്രായം പറയുമ്പോൾ നേതാക്കൾ സംയമനം പാലിക്കണമെന്നും പ്രതികൂല ഘട്ടത്തിൽ ഐക്യമാണ് വേണ്ടതെന്നും മുല്ലപ്പള്ളി (Mullapally Ramachandran) സൂചിപ്പിച്ചു. പാർട്ടിയുടെ പ്രധാന യോഗം അടുത്ത മാസം ചേരുമെന്നും, നാളെ ഡിസിസി അധ്യക്ഷന്മാരുടെ വിശദീകരണ യോഗമുണ്ടാകമെന്ന് മുല്ലപ്പള്ളി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy