ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം

  തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ  ആത്മവിശ്വാസത്തില്‍  ചരിത്രം സൃഷ്ടിക്കാന്‍  പിണറായി സര്‍ക്കാര്‍.  തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം  നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി  മുഖ്യമന്ത്രി പിണറായി വിജയന്‍ 'കേരളപര്യടനം' നടത്തും. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2020, 04:58 PM IST
  • തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 'കേരളപര്യടനം' നടത്തും.
  • ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന 'കേരളപര്യടനം' കൊല്ലത്തുനിന്നാണ് ആരംഭിക്കുക
ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം

തിരുവനന്തപുരം :  തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ  ആത്മവിശ്വാസത്തില്‍  ചരിത്രം സൃഷ്ടിക്കാന്‍  പിണറായി സര്‍ക്കാര്‍.  തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം  നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി  മുഖ്യമന്ത്രി പിണറായി വിജയന്‍ 'കേരളപര്യടനം' നടത്തും. 

CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള അന്തിമരൂപം നല്‍കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍ (Pinarayi Vijayan) നടത്തുന്ന 'കേരളപര്യടനം'  (Kerala Paryadanam) കൊല്ലത്തുനിന്നാണ് ആരംഭിക്കുക.  കൊല്ലത്തു നിന്നും ആരംഭിക്കുന്ന പര്യടനം പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ള്‍ വ​ഴി​യാ​വും മുന്നോട്ട് പോകുക.

ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത്  അവിടെയുള്ള സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ മു​ത​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍, എല്‍ഡിഎഫ് എം​പി​മാ​ര്‍, എംഎ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപം നല്‍കുന്നത്.

പ്രകടനപത്രികയ്ക്കുള്ള (Election Manifesto) അഭിപ്രായം സ്വരൂപിക്കലും  കേരള പര്യടനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.  കൂടാതെ, അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുജന വിലയിരുത്തല്‍ അറിയാനും പര്യടനത്തിലൂടെ ശ്രമിക്കും. 

Also read:  'എല്ലാവരും സ്വപ്നയ്ക്ക് പിന്നാലെപോയി, വികസനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വോട്ട് നേടി', BJPയിലും വിഴുപ്പലക്ക്

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്ന 21ന് ശേഷമായിരിക്കും  കേരളപര്യടനം  ആരംഭിക്കുക.  നിയമസഭയുടെ ബജറ്റ് സമ്മേളത്തിനു മുന്‍പ്  പര്യടനം പൂര്‍ത്തിയാകും.

നിയമസഭ തിരഞ്ഞെടുപ്പിന് (Kerala Assembly Election) അഞ്ചു മാസം മാത്രം ശേഷിക്കേ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ബന്ധം ഊഷ്‌മളമാക്കുകകൂടിയാണ്  കേരള പര്യടനം കൊണ്ട്  ലക്ഷ്യമാക്കുന്നത്. 

Also read: 'കൈലാസ'ത്തിലേയ്ക്ക് ഭക്തര്‍ക്ക്‌ സ്വാഗതം, ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ നിത്യാനന്ദ

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് (Local Body Election) പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു.  എന്നാല്‍, തിരഞ്ഞെടുപ്പില്‍  നേടിയ വിജയം  സര്‍ക്കാരിന്‍റെ  ജനക്ഷേപ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്‍റെ തെളിവാണെന്നാണ് സിപിഎം നടത്തുന്ന വിലയിരുത്തല്‍. അതാണ്  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള പര്യടനം എന്ന ആശയത്തിന് കാരണം... 

Trending News