തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടന സംബന്ധിച്ച തുടര്‍കാര്യങ്ങളിലേക്ക് കെ.പി.സി.സി കടക്കുക. ജനുവരിയോട് കൂടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രചരണം നടത്തുന്ന കാര്യത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായി. വനിതാ മതിലിനെതിരെ ഈ മാസം 28ന് മണ്ഡല തലങ്ങളില്‍ പര്യടനം നടത്തും. 20 മുതല്‍ 23 വരെ വീടുകള്‍ കയറി പ്രചരണം നടത്താനും തീരുമാനമായിട്ടുണ്ട്.