Electric Vehicle ചാർജിങ്ങിന് നിരക്ക് നിശ്ചയിച്ച് കെഎസ്ഇബി
രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ (Electric Vehicle) റീചാർജ് ചെയ്യുന്നതിന് നിരക്ക് നിശ്ചയിച്ച് കെഎസ്ഇബി. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. നിലവിൽ സൗജന്യമായാണ് ചാർജിംഗ് (Charging station) ചെയ്തിരുന്നത്.
ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. കൊവിഡ് ലോക്ഡൗണും സാമ്പത്തിക മാന്ദ്യവുമൊക്കെ വന്നെങ്കിലും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വളർച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്തത്. എന്നാല്‍ ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി (KSEB) തയ്യാറെടുക്കുന്നത്.
ALSO READ: GST വകുപ്പിന് കൈമാറിയ പുതിയ 12 ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചു
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍.കെ സിംഗ് അഭ്യർഥിച്ചിരുന്നു. എല്ലാ കേന്ദ്ര മന്ത്രിമാര്‍ക്കും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാര്‍ക്കും (Chief minister) ഇത് സംബന്ധിച്ച കത്ത് നല്‍കി.
ഇത്തരം പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മാതൃകയാകുമെന്നും ഇ-മൊബിലിറ്റിയിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ഗോ ഇലക്ട്രിക് ക്യാംപെയ്നിന്റെ ഭാഗമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...