തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഗിള്‍ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാല്‍ തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6മുതല്‍ 2 വരെ, 2മുതല്‍ 8 വരെ, 8 മുതല്‍ 10 വരെ എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകള്‍. 


ഇതിനു പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ, സര്‍വീസുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയാതായും ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.


രാത്രികാലങ്ങളിൽ കൂടുതൽ മെക്കാനിക്കുകൾ ആവശ്യമായി വരുന്നതിനാലാണ് പുതിയ ഷിഫ്റ്റ് ഏർപ്പെടുത്തുന്നതെന്നും ഷിഫ്റ്റിൽ റൊട്ടേഷൻ ഉണ്ടാകില്ല എന്ന തെറ്റിധരിച്ചതാണ് ജീവനക്കാര്‍ സമരം ചെയ്യതതെന്നും മന്ത്രി കൂട്ടിച്ചേർത്തു.