തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷന്‍  ജീവനക്കാര്‍ ജീവനൊടുക്കിയ സംഭവങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവും കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തിയ നേമം സ്വദേശിയും ജീവനൊടുക്കിയ സാഹചര്യത്തെ മുന്‍ നിര്‍ത്തിയാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


തലശേരി സ്വദേശിയായ ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


മുറിയില്‍ നിന്ന് നടേശ് ബാബുവിന്‍റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.