കൊച്ചി: ലക്ഷദ്വീപിൽ ബോട്ട് അപകടത്തിൽപ്പെട്ട് (Boat Accident) കാണാതായ ഒമ്പത് പേരിൽ എട്ട് പേരെ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കോസ്റ്റ്​ഗാ‍ർഡ് അറിയിച്ചു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിൽ ഒറ്റപ്പെട്ട ഇവർ നീന്തിക്കയറുകയായിരുന്നു. കോസ്റ്റ്​ഗാർഡ് (Coast Guard) കപ്പലിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിൽ നിന്ന് പോയ ആണ്ടവർ തുണൈ എന്ന മത്സ്യബന്ധന ബോട്ടാണ് ലക്ഷദ്വീപിൽ (Lakshadweep) കാണാതായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് ബോട്ട് മുങ്ങിയത്. തമിഴ്നാട് നാ​ഗപട്ടണം സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യൻ സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.


ALSO READ: Tauktae Cyclone: ടൗട്ടെ കേരള തീരം വിട്ട് ​ഗോവ തീരത്തേക്ക്; പടിഞ്ഞാറൻ തീരമേഖല ജാ​ഗ്രതയിൽ


ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് ആണ്ടവർ തുണൈ അടക്കം മൂന്ന് ബോട്ടുകളാണ് പുറപ്പെട്ടത്. മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ആണ്ടവർ തുണൈ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.


ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകൾ സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. ലക്ഷദ്വീപിൽ നിലവിൽ ശക്തമായ കടൽക്ഷോഭമാണ് (Coastal Erosion). കാറ്റിന് ശമനം ഉണ്ടെന്നത് മാത്രമാണ് ആശ്വാസകരം. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും കടൽക്ഷോഭവും തുടരുകയാണ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക