Tauktae Cyclone: ടൗട്ടെ കേരള തീരം വിട്ട് ​ഗോവ തീരത്തേക്ക്; പടിഞ്ഞാറൻ തീരമേഖല ജാ​ഗ്രതയിൽ

ഇപ്പോൾ അമ്നി ദ്വീപിന് 180 കിലോമീറ്റർ അകലെയാണ് ടൗട്ടെയുടെ സഞ്ചാരപാത. ചൊവ്വാഴ്ച ​ചുഴലിക്കാറ്റ് ​ഗുജറാത്തിൽ കരയിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : May 16, 2021, 11:11 AM IST
  • കൊച്ചി മുതൽ കറാച്ചി വരെയുള്ള തീരങ്ങളിൽ അതീവ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്
  • കപ്പൽ ​ഗതാ​ഗതവും മത്സ്യബന്ധനവും പൂർണമായും നിർത്തിവച്ചിരിക്കുകയാണ്
  • കർണാകടയിൽ എത്തിയതോടെ ചുഴലിക്കാറ്റ് തീരത്തോട് ചേർന്നാണ് സഞ്ചരിക്കുന്നത്
  • കാർവാറിനും പനാജിക്കും ഇടയിലാണ് ടൗട്ടെ വീണ്ടും ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റാകുമെന്ന് പ്രതീക്ഷിക്കുന്നത്
Tauktae Cyclone: ടൗട്ടെ കേരള തീരം വിട്ട് ​ഗോവ തീരത്തേക്ക്; പടിഞ്ഞാറൻ തീരമേഖല ജാ​ഗ്രതയിൽ

തിരുവനന്തപുരം: ടൗട്ടെ ഇന്ന് അർധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ​ഗോവ (Goa) തീരത്തേക്ക് നീങ്ങും. ഇപ്പോൾ അമ്നി ദ്വീപിന് 180 കിലോമീറ്റർ അകലെയാണ് ടൗട്ടെയുടെ (Tauktae) സഞ്ചാരപാത. ചൊവ്വാഴ്ച ​ചുഴലിക്കാറ്റ് ​ഗുജറാത്തിൽ കരയിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. കൊച്ചി മുതൽ കറാച്ചി വരെയുള്ള തീരങ്ങളിൽ അതീവ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ ​ഗതാ​ഗതവും മത്സ്യബന്ധനവും പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. കർണാകടയിൽ എത്തിയതോടെ ചുഴലിക്കാറ്റ് (Cyclone) തീരത്തോട് ചേർന്നാണ് സഞ്ചരിക്കുന്നത്.

കാർവാറിനും പനാജിക്കും ഇടയിലാണ് ടൗട്ടെ വീണ്ടും ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റാകുമെന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിന് സമാന്തരമായി സഞ്ചരിച്ചപ്പോൾ തീരത്തുനിന്ന് അകലെയായിരുന്നു. 250-300 കിലോമീറ്റർ അകലത്തിലായിരുന്നു ടൗട്ടെയുടെ സഞ്ചാരപാത. എന്നാൽ കർണാടകയിൽ കൂടുതൽ കരയോട് ചേർന്നാണ് ചുഴലിക്കാറ്റ് (Cyclone) വീശുന്നത്. കേരളത്തിലും കർണാടകയിലും ഇന്നും ശക്തമായ മഴയുണ്ടാകും. മുംബൈ, ​ഗോവ മേഖലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും.

ALSO READ: Cyclone Tauktae ശക്തമായ ചുഴലിക്കാറ്റായി മാറി, കേരളത്തിൽ അടുത്ത 24 മണിക്കൂറത്തേക്ക് കനത്ത ജാഗ്രത

മണിക്കൂറിൽ 150 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ​ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അതീവ ജാ​ഗ്രതാ നിർദേശം (Alert) നൽകിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. തീപ്രദേശത്തുള്ളവർ അതീവ ജാ​ഗ്രത പുലർത്തണമെന്ന് നിർേദശമുണ്ട്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരള തീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയും കാറ്റും മൂലം കേരളത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പ്രളയഭീതിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണം. അണക്കെട്ടുകളിൽ വലിയ അളവിൽ ജലം ശേഖരിച്ചിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ കടൽക്ഷോഭം തുടരുകയാണ്. കടലുണ്ടി മുതൽ പൊന്നാനി വരെയുള്ള തീരദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ALSO READ: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരെ കാണാതായി

ഇടുക്കിയിൽ കനത്ത മഴയിൽ 206 ഹെക്ടർ കൃഷി നശിച്ചു. 218 വീടുകൾ ഭാ​ഗികമായി തകർന്നു. മഴ ശക്തമായതിനെ തുടർന്ന് മലങ്കര ഡ‍ാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വട്ടവടയിൽ മാത്രം ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ദേവികുളം താലൂക്കിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ലക്ഷദ്വീപിൽ ചുഴലിക്കാറ്റിനെത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദ്വീപുകളെല്ലാം കടലാക്രമണ ഭീഷണിയിലാണ്. കിൽത്തൻ, ചേത്ലാത്ത്, കടമത്ത്, അമ്നി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News