Kerala Rain Updates: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് ശമനം; വരുന്ന 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല!
Kerala Weather Updates: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് ശമനമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല.
Also Read: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തു
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും അതുപോലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!
വടക്ക് കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.
ഇതിന്റെ ഫലമായി വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. മ്യാന്മറിന് മുകളിൽ നിലവിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.