കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ സസ്പെൻ്റ് ചെയ്തതായി റിപ്പോർട്ട്.
Also Read: അന്വേഷണം കഴിയട്ടേ; എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി, ഉടൻ നടപടിയുണ്ടാകില്ല
ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അനസിനെതിരെ നടപടിയെടുക്കുകയുമായിരുന്നു.
Also Read; കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തിന് കീഴടങ്ങി
കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജെൻസൺ മരണത്തിന് കീഴടങ്ങി. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. 8.52ഓടെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. ശ്രുതി ഉൾപ്പെടെ 9 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
Also Read: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!
തലയിൽ ആന്തരിക രക്തസ്രാവം, കണ്ണിനും മൂക്കിനും ഉൾപ്പെടെ ജെൻസണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കൽപ്പറ്റ വെള്ളാരംകുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജെൻസണും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഒമ്നി വാൻ സ്വകാര്യ ബസിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻഭാഗം തകർന്നു. പിറകു ഭാഗം തുറന്നു. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ശ്രുതിയുടെ മാതാപിതാക്കളും സഹോദരിയും അടക്കം 9 പേരാണ് ഉരുൾപ്പൊട്ടലിൽ മരിച്ചത്. മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ ബന്ധു ലാവണ്യയും ഒമ്നി വാനിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.