Kerala budget 2024: സംസ്ഥാനത്ത് മദ്യ വില കൂടും; കൂടുതൽ വിവരങ്ങൾ അറിയാം
Liquor price will increase in Kerala: അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വില വര്‍ധന നടപ്പാക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനാണ് വില കൂടുക. ഇവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗല്‍വനേജ് ഫീസ് ഇനത്തില്‍ 200 കോടി രൂപ സമാഹരിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുകയെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള ക്ഷേമപെന്‍ഷന്‍ തുകയില്‍ വര്‍ധനവുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ തുകയായ 1600 രൂപ ഉയര്‍ത്തില്ല. കുടിശിക ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ള തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ALSO READ: യാത്രക്കാര്‍ ദുരിതത്തില്‍; കെ റെയിലുമായി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി
അതേസമയം, റബറിന്റെ താങ്ങുവില ഉയര്‍ത്തിയെങ്കിലും വര്‍ധന പേരിന് മാത്രമാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. 10 രൂപയുടെ വര്‍ധന മാത്രമാണ് ബജറ്റിലുള്ളത്. നിലവിലെ താങ്ങുവിലയായ 170 രൂപ ഇതോടെ 180 രൂപയായി ഉയരും. ധനമന്ത്രി റബറിന്റെ താങ്ങുവില 250 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും ഇതുവരെ ചെവിക്കൊണ്ടില്ലെന്നും റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരേയൊരു സര്‍ക്കാര്‍ കേരളത്തിലേതാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy