Kerala Budget 2024: യാത്രക്കാര്‍ ദുരിതത്തില്‍; കെ റെയിലുമായി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി

Kerala Budget 2024 updates: കേരളം ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 09:44 AM IST
  • ദേശീയപാതാ വികസനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.
  • വിഴിഞ്ഞം പദ്ധതിയോടൊപ്പം NH 66ന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകും.
  • 8 മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ എത്താം.
Kerala Budget 2024: യാത്രക്കാര്‍ ദുരിതത്തില്‍; കെ റെയിലുമായി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുമായി കേരളം മുന്നോട്ടു പോകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വരവോടെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് വ്യക്തമായെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ തന്നെ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ റെയില്‍ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണ്. യാത്രക്കാര്‍ ദുരിതത്തിലാണ്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പറയുന്നുണ്ടെന്നും കേന്ദ്ര ബജറ്റിലും കേരളത്തിലെ റെയില്‍വേയെ അവഗണിച്ചെന്നും കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. 

ALSO READ: വിനോദ യാത്രയ്ക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദേശീയപാതാ വികസനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതിനോടൊപ്പം തന്നെ ദേശീയപാത 66ന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകും. ഇതോടെ 8 മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ എത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News