തദ്ദേശ തിരഞ്ഞെടുപ്പ്: ഓര്‍ഡിനന്‍സ് പുറത്തിറങ്ങി, അന്തിമ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് BJP
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഓര്‍ഡിനന്‍സ് (Ordinance) ഇലക്ഷ൯ കമ്മീഷന്‍ പുറത്തിറക്കി.
Thiruvananthapuram: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഓര്‍ഡിനന്‍സ് (Ordinance) ഇലക്ഷ൯ കമ്മീഷന്‍ പുറത്തിറക്കി.
കോവിഡ് പ്രോട്ടോകോള്‍ (COVID-19)പാലിക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് ആണ് ഇലക്ഷ൯ കമ്മീഷന്‍ (Election Commission) പുറത്തിറക്കിയത്.
കേരള പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സ് പ്രകാരം പോളി൦ഗ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാക്കി . നിലവില്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടക്കുക . കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിച്ചും നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട് . ഇവര്‍ മറ്റ് രീതിയില്‍ വോട്ട് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .
അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടിക (Voters list) യില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി BJP രംഗത്തെത്തിയിരിയ്ക്കുകയാണ്.
അന്തിമ വോട്ടര്‍പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
ബിജെപി അനുഭാവികളുടെ വോട്ടുകള്‍ സിപിഎം (CPM) നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് വ്യാപക ക്രമക്കേടെന്നാണ് പ്രധാന ആക്ഷേപം.
കഴക്കൂട്ടം, തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാമണ്ഡലങ്ങളുടെ പരിധിയിലെ പാര്‍ട്ടി സ്വാധിനമേഖലയില്‍ ഏഴായിരത്തോളം വോട്ടര്‍മാരുടെ പേരുകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ലെന്നാണ് പരാതി.
എന്നാല്‍, കള്ളവോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് ബിജെപിയുടെ പരാതിക്ക് കാരണമെന്നാണ് സിപിഎം ആരോപിക്കുന്നത്.
Also read: Local Body Election: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കി
കഴിഞ്ഞ ഒന്നാം തിയതിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള (Local Body Election) അന്തിമ വോട്ടര്‍പട്ടിക (Voters list) പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,71,20,823 വോട്ടര്‍മാരാണ് ഉള്ളത്. ആകെയുള്ള വോട്ടര്‍മാരില്‍ 1,29,25,766 പേര്‍ പുരുഷന്മാര്, 1,41,94,775 പേര്‍ സ്ത്രീകളുമാണ്. കൂടാതെ, 282 ട്രാന്‍സ്ജെന്ററുകളും ഇത്തവണ വോട്ട് രേഖപ്പെടുത്തും.