തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി വന്‍ മുന്നേറ്റമാണ് ബിജെപി നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് വലിയ നേട്ടമാണ് നല്‍കിയത്.പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ തിരുവനതപുരത്ത് 
ബിജെപി പ്രതിപക്ഷമാവുകയും ചെയ്തു,ത്രിതല പഞ്ചായത്തുകളില്‍ പോലും ബിജെപി യെ സംബന്ധിച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വലിയ നേട്ടമാണ് സമ്മാനിച്ചത്.


അതുകൊണ്ട് തന്നെ ഇക്കുറി ബിജെപി നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്‌ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ 
സീറ്റുകള്‍ ഇക്കുറി വിജയിക്കുന്നതിനുമുള്ള പദ്ധതികള്‍ ബിജെപി തയ്യാറാക്കുന്നു.


Also Read:എന്‍ഡിഎ വിപുലീകരണത്തിന് അഞ്ചംഗ കമ്മറ്റി;ലക്ഷ്യമിടുന്നതാരെ?


 


അത്കൊണ്ട് തന്നെ എന്‍എസ്എസ്,എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തും.കെപിഎംഎസുമായുള്ള ചര്‍ച്ചകളും 
പാര്‍ട്ടി നേതാക്കള്‍ നടത്തും,എന്‍ഡിഎ യുടെ ഭാഗമായ ബിഡിജെഎസിന് എസ്ഏന്‍ഡിപിയുമായും കെപിഎംഎസുമായും ഉള്ളബന്ധം ഗുണം ചെയ്യുമെന്നാണ് 
ബിജെപിയുടെ കണക്ക് കൂട്ടല്‍,നേരത്തെ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുന്നതിന് എന്‍ഡിഎ തീരുമാനം എടുത്തിരുന്നു.
വിശ്വകര്‍മ്മ വിഭാഗത്തിന്‍റെ സംഘടനകളുമായും ധീവര സഭയുമായും ചര്‍ച്ച നടത്തുന്നതിനും ബിജെപി തയ്യാറാണ്,ചെറുതും വലുതുമായ സമുദായ സംഘടനകളെ 
ഒപ്പം നിര്‍ത്തുക എന്നതാണ് ബിജെപിയുടെ തന്ത്രം.


Also Read:സര്‍വേ എന്തിന് വേണ്ടിയായാലും താരമായത് സുരേന്ദ്രന്‍!
അതുകൊണ്ട് തന്നെ ഇക്കുറി കഴിഞ്ഞ തവണത്തെക്കാള്‍ വലിയ നേട്ടം ബിജെപി കണക്ക് കൂട്ടുന്നു,ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവനന്തപുരത്ത് വിഎസ്ഡിപിയുടെ
പിന്തുണ ഗുണം ചെയ്യുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ഇങ്ങനെ എല്ലാ തലത്തിലും വലിയ നേട്ടം പ്രതീക്ഷിക്കുന്ന ബിജെപി കൃസ്ത്യന്‍ സഭകളുമായും ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതയാണ് വിവരം.


ഈ ചര്‍ച്ചകള്‍ സംബന്ധിച്ച് ഏകദേശ രൂപം ദേശീയ നേതൃത്വം തയ്യാറാക്കിയതായാണ് വിവരം. എന്തായാലും എന്‍ഡിഎ യുടെ സീറ്റ് വിഭജനം സംബന്ധിച്ച 
ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും മുന്‍പായി സമുദായ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ ആരംഭിക്കാനാണ് ബിജെപി നേതൃത്വം തയ്യാറെടുക്കുന്നത്.