സര്‍വേ എന്തിന് വേണ്ടിയായാലും താരമായത് സുരേന്ദ്രന്‍!

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രമുഖ മാധ്യമ സ്ഥാപനം നടത്തിയ സര്‍വെയില്‍ 

Last Updated : Jul 5, 2020, 11:06 AM IST
സര്‍വേ എന്തിന്  വേണ്ടിയായാലും താരമായത് സുരേന്ദ്രന്‍!

തിരുവനന്തപുരം:കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രമുഖ മാധ്യമ സ്ഥാപനം നടത്തിയ സര്‍വെയില്‍ 
പ്രതിപക്ഷ നേതാവിനെ ഞെട്ടിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്,

ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണ തുടര്‍ച്ച പ്രവചിക്കുന്ന സര്‍വേ ബിജെപി കാര്യമായ മുന്നേറ്റം നടത്തുമെന്നും പറയുന്നു.എല്‍ഡിഎഫിന് 77 മുതല്‍ 83 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ 
പ്രതിപക്ഷമായ യുഡിഎഫിന് 54 മുതല്‍ 60 സീറ്റുകള്‍ പ്രവചിക്കുന്നു,അതേസമയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യ്ക്ക് മൂന്ന് മുതല്‍ 
എഴ് സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്,നിലവില്‍ കേരള നിയമസഭയില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്.

ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന സര്‍വേയിലെ ചോദ്യത്തിന് 27 ശതമാനം പേര്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചു.

തൊട്ട് പിന്നില്‍ 23 ശതമാനം പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി,മൂന്നാം സ്ഥാനത്ത് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയാണ്.
12 ശതമാനം പേരുടെ പിന്തുണ ആരോഗ്യമന്ത്രിക്ക് നേടാന്‍ കഴിഞ്ഞു.അതേസമയം നാലാം സ്ഥാനത്ത് 7 ശതമാനം പിന്തുണ നേടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ 
കെ സുരേന്ദ്രന് കഴിഞ്ഞു,സുരേന്ദ്രന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല 5 ശതമാനം പിന്തുണ സ്വന്തമാക്കിയപ്പോള്‍,പ്രതിപക്ഷ നേതാവിനൊപ്പം കേന്ദ്രമന്ത്രി 
വി മുരളീധരനും 5 ശതമാനം പേരുടെ പിന്തുണയുണ്ട്,ഒപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും 5 ശതമാനം പിന്തുണ 
സ്വന്തമാക്കി.കോവിഡ് കാല പ്രവര്‍ത്തനങ്ങളിലും ബിജെപി യുഡിഎഫിനെ പിന്നിലാക്കി,ജന പിന്തുണയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കി 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സര്‍വെയില്‍ മുന്നിലെത്തിയത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read:മലയോര മേഖലയിലെ ഭൂമാഫിയയ്ക്ക് സര്‍ക്കാര്‍ ഒത്താശയെന്ന്‍ കെ.സുരേന്ദ്രന്‍

അടുത്ത മുഖ്യമന്ത്രിയാകുന്നതിന്  വീണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി യുഡിഎഫില്‍ രംഗത്ത് ഇറങ്ങുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല 
എന്നും സര്‍വേ വ്യക്തമാക്കുന്നു.എന്തായാലും കേരള രാഷ്ട്രീയത്തില്‍ മൂന്നാം ശക്തിയുടെ സാധ്യതകള്‍ എടുത്തുകാട്ടുന്ന സര്‍വേ പിണറായി വിജയന്‍ നേതൃത്വം 
നല്‍കുന്ന ഇടത് മുന്നണിക്ക് അധികാര തുടര്‍ച്ചയും പ്രവചിക്കുന്നു.
കേരളത്തിലെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പി ആര്‍ പ്രചാരണം എന്ന് ആരോപണം ഉയര്‍ത്തുന്നതിനിടയിലെ ഈ സര്‍വേയും പ്രതിപക്ഷം കേവലം 
പി ആര്‍ പ്രചാരണം എന്ന് പറഞ്ഞ് തള്ളിക്കളയാനാണ് സാധ്യത.അതുകൊണ്ട് തന്നെ സര്‍വേ എന്തിന് വേണ്ടിയായാലും നേട്ടമുണ്ടാക്കിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ 
കെ സുരേന്ദ്രന്‍ തന്നെയാണ്.

Trending News