എന്‍ഡിഎ വിപുലീകരണത്തിന് അഞ്ചംഗ കമ്മറ്റി;ലക്ഷ്യമിടുന്നതാരെ?

തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ താഴെതട്ടില്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ എന്‍ഡിഎ വിപുലീകരണത്തിനും ബിജെപി തയ്യാറെടുക്കുന്നു.

Last Updated : Jul 4, 2020, 08:09 AM IST
എന്‍ഡിഎ വിപുലീകരണത്തിന് അഞ്ചംഗ കമ്മറ്റി;ലക്ഷ്യമിടുന്നതാരെ?

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ താഴെതട്ടില്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ എന്‍ഡിഎ വിപുലീകരണത്തിനും ബിജെപി തയ്യാറെടുക്കുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നണി വിപുലപ്പെടുത്താനും പുതിയകക്ഷികളെ ക്ഷണിക്കാനും എന്‍ഡിഎ യോഗത്തിൽ തീരുമാനമായി. 
ഇതിനായി കെ.സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, പി.സി തോമസ്, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരടങ്ങിയ സബ്കമ്മിറ്റി രൂപീകരിച്ചു. 
തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൻ.ഡി.എ സഖ്യം മത്സരിക്കും. സീറ്റ് വിഭജനം ഉഭയകക്ഷി ചർച്ചയിലൂടെ പൂർത്തിയാക്കും. 

ജൂലായ് 13,14,15 തിയ്യതികളിൽ എൻ.ഡി.എ ജില്ലാ നേതൃയോഗവും 30ന് വെർച്ച്വലായി എൻ.ഡി.എ സംസ്ഥാന കൺവെൻഷനും നടത്തുമെന്ന് 
കെ.സുരേന്ദ്രൻ അറിയിച്ചു. 

Also Read:അഭിമന്യു വധക്കേസ്;എസ്എഫ്ഐ നേതാക്കള്‍ക്ക് ഇസ്ലാമോഫോബിയ എന്ന് യുവമോര്‍ച്ച;വ്യത്യസ്തനായി മന്ത്രി കടകംപള്ളി!

 

എന്‍ഡിഎ യോഗത്തില്‍ എന്‍ഡിഎ കേന്ദ്രകമ്മറ്റി അംഗവും കേരളാ കോണ്‍ഗ്രസ്‌ നേതാവുമായ പിസി തോമസാണ് എന്‍ഡിഎ വിപുലീകരണം എന്ന ആശയം മുന്നോട്ട് 
വെച്ചത്,ഈ നിര്‍ദ്ദേശം ബിജെപി,ബിഡിജെഎസ് തുടങ്ങി എല്ലാ ഘടകകക്ഷികളും അംഗീകരിക്കുകയും ചെയ്തു.

നേരത്തെ എന്‍ഡിഎയില്‍ അംഗമാവുകയും മുന്നണി വിട്ട് പോവുകയും ചെയ്ത പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ കാര്യം എന്‍ഡിഎ യോഗത്തില്‍ 
ചര്‍ച്ചയായി,പി സി ജോര്‍ജ് വന്നതും പോയതും ആരും അറിഞ്ഞില്ല എന്ന വിമര്‍ശനമാണ് എന്‍ഡിഎ യോഗത്തില്‍ ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്.

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്;എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ!

മുന്നണി വിപുലീകരണത്തിന് സബ് കമ്മറ്റിക്ക് രൂപം നല്‍കികൊണ്ട് മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിനാണ് എന്‍ഡിഎ തയ്യാറെടുക്കുന്നത്.

കേരളാ കോണ്‍ഗ്രസിലെ അസംപ്തൃപ്തരെ കൂടെകൂട്ടണം എന്ന അഭിപ്രായം കേരളാ കോണ്‍ഗ്രസ്‌ നേതാവ് പിസി തോമസിനുണ്ട്.എന്നാല്‍ ഇത് സംബന്ധിച്ചുള്ള 
ചര്‍ച്ചകളിലേക്ക് എന്‍ഡിഎ സബ് കമ്മറ്റി കടന്നിട്ടില്ല.നിലവില്‍ യുഡിഎഫില്‍ നിന്ന് പുറത്തായ കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ ഒപ്പം കൂട്ടണം 
എന്ന അഭിപ്രായം എന്‍ഡിഎ യിലെ ചില ഘടക കക്ഷികള്‍ക്കുണ്ട്.അതുകൊണ്ട് തന്നെ ഉടനെ തന്നെ ഘടകകക്ഷികളെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നത് 
സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം,ആവശ്യമെങ്കില്‍ ബിജെപി ദേശീയ നേതൃത്വവും ചര്‍ച്ചകളില്‍ ഇടപെടും.
എല്‍ഡിഎഫിലേയും യുഡിഎഫിലേയും  പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് തയ്യാറാണ് എന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

Trending News