കൊച്ചി: തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. കായല്‍ കയ്യേറ്റകേസില്‍ തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുക. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടത്.


ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുതെന്നും വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.  മധ്യപ്രദേശിൽനിന്നുളള രാജ്യസഭ എംപിയാണ് വിവേക് തൻഖ. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പുതിയ വിവാദം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.