കോഴിക്കോട്: കോറോണ വൈറസ് സംസ്ഥാനത്തേയും പിടിവിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ക്ഷീര സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് മലബാർ മേഖലാ മാനേജിംഗ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 


Also read: കോറോണ ഭീതി: കർഫ്യൂ പ്രഖ്യാപിച്ച് സൗദിയും


കോറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ നിർദ്ദേശിച്ച പ്രകാരം കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ പാൽ വിൽപന കുറയുകയും എന്നാൽ ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ സംഭരണം കൂടുകയും ചെയ്തു. 


Also read: കോറോണ ഭീതി: മാർച്ച് 31 വരെ ട്രെയിനുകളൊന്നും ഓടില്ല


ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച ദിവസം പാൽ സംഭരണം തികച്ചും നിർത്തിവച്ചതായി അറിയിച്ചത്.  കൂടാതെ ഇത്തരം നിയന്ത്രണങ്ങൾ ഇനിയും ഉണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.