കോറോണ ഭീതി: മാർച്ച് 31 വരെ ട്രെയിനുകളൊന്നും ഓടില്ല

മെയിൽ,  പാസഞ്ചർ, എക്സ്പ്രസ് അടക്കം  എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊൽക്കത്ത  മെട്രോ, സബർബൻ ട്രയിനുകൾ എന്നിവ ഇന്ന്  രാത്രിവരെ ഓടും.    

Last Updated : Mar 22, 2020, 03:49 PM IST
കോറോണ ഭീതി: മാർച്ച്  31 വരെ ട്രെയിനുകളൊന്നും  ഓടില്ല

ന്യൂഡൽഹി: കോറോണ വൈറസ് (covid 19) ലോകമെങ്ങും  വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത  നിയന്ത്രങ്ങണങ്ങളുമായി രാജ്യം രംഗത്ത് . 

ഇന്ന്  ഇന്ത്യയിൽ കോറോണ  വൈറസ്  ബാധിച്ച് രണ്ടുപേർ  മരണമടഞ്ഞു.  ഇതോടെ മരിച്ചവരുടെ എണ്ണം  ആറായി. 

Also read: കൊറോണ വൈറസ്: ഇന്ത്യയില്‍ ഇന്ന് മാത്രം രണ്ട് മരണം, ആകെ മരിച്ചവരുടെ എണ്ണം 6

ഇപ്പോഴിതാ കോറോണ വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഈ മാസം 31 വരെ നർത്തിവച്ചിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. 

മെയിൽ,  പാസഞ്ചർ, എക്സ്പ്രസ് അടക്കം  എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊൽക്കത്ത  മെട്രോ, സബർബൻ ട്രയിനുകൾ എന്നിവ ഇന്ന്  രാത്രിവരെ ഓടും.  കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനുകളും സർവീസ് പൂർത്തിയാക്കും.   എന്നാൽ  ചരക്ക് തീവണ്ടികൾ പതിവുപോലെ തന്നെ സർവീസ് നടത്തും. 

Also read: Corona അകലം പാലിക്കൽ; സേവാഗ് പങ്കുവെച്ച ഗാനം വൈറലാകുന്നു..

റെയിൽവേ ബോർഡ് ചെയർമാൻ വി. കെ.  യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് ഇത്തരം  ഒരു തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് ജനതാ കർഫ്യൂ ആയതുകൊണ്ട് ട്രെയിൻ സർവ്വീസുകൾ ഇല്ല.  കൂടാതെ ഇന്ന് രാത്രി 12 മുതൽ  ഒരു സർവീസുകളും ആരംഭിക്കാൻ പാടില്ലയെന്നും നിർദ്ദേശം ഉണ്ട്.   കൂടാതെ ട്രെയിനുകളിൽ  യാത്ര ചെയ്ത 12 യാത്രാക്കാർക്ക് കോറോണ സ്ഥിരീകരിച്ചിരുന്നു. 

ട്രയിനുകൾ റദ്ദാക്കുന്ന പശ്ചാത്തലത്തിൽ  ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും യാത്രാക്കാരന് ലഭിക്കും.  മാത്രമല്ല ട്രെയിൻ നിർ ത്തിവയ്ക്കുന്നത് നീട്ടണമോയെന്ന്  തീരുമാനിക്കാൻ ബുധനാഴ്ച ബോർഡ് യോഗം ചെറുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.   

Trending News