PK Kunhalikkutty: കേരള രാഷ്ട്രീയത്തിലേയ്ക്ക് മടക്കം, MP സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി
സംസ്ഥാന മുസ്ലീം ലീഗിന് കരുത്തുപകരാന്‍ മലപ്പുറം MP പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikkutty) കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരികെയെത്തുന്നു.
New Delh: സംസ്ഥാന മുസ്ലീം ലീഗിന് കരുത്തുപകരാന്‍ മലപ്പുറം MP പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikkutty) കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരികെയെത്തുന്നു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചു. ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, നവാസ്കനി എംപി (തമിഴ്‌നാട്) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലിക്കുട്ടി രാജി സമർപ്പിച്ചത്.
കുഞ്ഞാലിക്കുട്ടി (PK Kunhalikkutty) രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. UDF വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്ലീം ലീഗ് (Muslim League) നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കത്ത് സമര്‍പ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു .
2017 ല്‍ ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. മലപ്പുറം (Malappuram) ലോക്‌സഭാ മണ്ഡലത്തില്‍ നിന്നായിരുന്നു കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. തുടര്‍ന്ന് 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍പ് മത്സരിച്ചിരുന്ന വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നോ ആയിരിക്കും വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കുക എന്നാണ് സൂചനകള്‍.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ മുന്‍പേ തന്നെ ആരംഭിച്ചിരുന്നു.
Also read: കോടതി വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, പി. കെ കുഞ്ഞാലിക്കുട്ടി
അതേസമയം, മുസ്ലീം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തികരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍ എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.