തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലും അ​​​ർ​​​ധസ​​​ർ​​​ക്കാ​​​ർ- പൊ​​​തു​​​മേ​​​ഖ​​​ലാ-സ്വ​​​യം​​​ഭ​​​ര​​​ണ- സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഓ​​​ഫീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ, ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ, ഫ​​​യ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ, റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​നി മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകം.  ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണം. ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. 


ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകളും മാതൃഭാഷയിൽ തന്നെയാകണം.  പു​​​തി​​​യ മാ​​​റ്റം മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യ​​​ണം. വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി വരും.


എന്നാല്‍ മലയാളം നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ചില സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, മറ്റു സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകളും ഇംഗ്ലീഷിലാകാം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.