കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. കഴിഞ്ഞ ദിവസം പട്ടിക പരിശോധിച്ചപ്പോഴാണ് താരത്തിന്റെ പേരില്ലെന്ന് അറിഞ്ഞത്. നേരത്തെ 2016 നിയമസഭ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് ഇതെ കാരണത്താൽ വോട്ട് ചെയ്യാൻ സാധിച്ചില്ലായിരുന്നു. സാധാരണയായി മമ്മൂട്ടി പനമ്പള്ളി ന​ഗറിലെ സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും, നിയമസഭ ഉപതെരഞ്ഞെടുപ്പിലും താരം ഇവിടെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് പട്ടികയിൽ പേര് കാണുമെന്ന് കരുതിയെന്ന് മമ്മൂട്ടി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ മമ്മൂട്ടി (Mammootty) പനമ്പള്ളിയിൽ കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ പട്ടിക പേരില്ലാത്തതിന്റെ യാഥാർഥ കാരണം ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല. 


Also Read: Local Body Elections:മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്ന് സി. രവീന്ദ്രനാഥ്


മമ്മൂട്ടിയെ കൂടാതെ സംസ്ഥാത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കും (Tikaram Meena) വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാഞ്ഞത് ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ വാർത്തിയായിരുന്നു. പേര് പട്ടികയിൽ ഇല്ലാത്ത കാരണം ചൂണ്ടിക്കാട്ടി ടിക്കറാം മീണ തിരുവനന്തപുരം ജില്ല കളക്ടർക്ക് പരാതി നൽകിട്ടുമുണ്ട്. 


Also Read: Local Body Election 2020: രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്നത് 5 ജില്ലകൾ


അതേസമയം ഇന്ന് സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് (Local Body Election) പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകളാണ് ഇന്ന് ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിലായി 98.57 ലക്ഷം വോട്ടർമാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്.



കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy