ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം
ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.
തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.
തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് തല കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടക്കുമ്പോള്‍ മറ്റ് ജീവനക്കാരും സമീപത്തുണ്ടായിരുന്നു. സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ, ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവരെകൊണ്ട് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...