ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ  കരസേനാ മേധാവി . നിലവിലെ മേധാവി എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം . എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ . സേനയുടെ 29ാം മേധാവിയായാണ് ലഫ്.ജനറൽ മനോജ് പാണ്ഡെയുടെ നിയമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ് . നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത് . ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രമം തുടങ്ങിയവയിൽ പങ്കെടുത്തിട്ടുണ്ട് . ജമ്മു കശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും ചുമതലകൾ വഹിച്ചിട്ടുണ്ട് . 


പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ നിർവഹിച്ചിട്ടുണ്ട് . ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.