Mansoor Murder Case: പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷം ഇന്ന് ആരംഭിക്കും
ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പാനൂർ: കണ്ണൂർ പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് (Crime Branch0 അന്വേഷണം ഇന്നാരംഭിക്കും.
ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് റിപ്പോർട്ട് അനുസരിച്ച് ഡിവൈഎഫ്ഐ നേതാവ് അടക്കം 25 പേരാണ് കൃത്യം നിർവഹിച്ചത് എന്നാണ്.
കൂടാതെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ് (Police) പറയുന്നുണ്ടെങ്കിലും ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. സംഭവ സ്ഥലത്തു നിന്നും പൊലീസിന് ഒരു മൊബൈൽ ഫോണും ആയുധങ്ങളും ലഭിച്ചിട്ടുണ്ട്.
പാനൂര്‍ പുല്ലൂക്കരയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെയും തുടര്‍ന്നുണ്ടായ വ്യാപക അക്രമങ്ങളെയും സർവകക്ഷി യോഗത്തിൽ അപലപിച്ചിട്ടുണ്ട്. യോഗത്തിലാണ് കൊലപാതകക്കേസ് അന്വേഷണത്തിന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ഇസ്‌മായിലിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചത്.
യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചെങ്കിലും ബിജെപി, ആര്‍എസ്‌എസ്, വെല്‍ഫെയര്‍ പാര്‍ടി, എസ്‌ഡിപിഐ ഉള്‍പ്പെടെ മറ്റു കക്ഷികളുടെ പ്രതിനിധികളെല്ലാം പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...