കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസിയായ അഭിലാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തിര വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഭിലാഷ് ഹര്‍ജി സമര്‍പ്പിച്ചത്. 


ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ക്ക് മുമ്പാകെയാണ് ആവശ്യവുമായി അഭിലാഷിന്‍റെ അഭിഭാഷകനെത്തിയത്. 


വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റ് പൊളിക്കേണ്ട അവസാന ദിവസം.


അടിയന്തരമായി ഹര്‍ജി പരിഗണിക്കില്ലെന്നും രജിസ്ട്രിയുടെ തീരുമാന പ്രകാരമാകും ലിസ്റ്റ് ചെയ്യുകയെന്നും ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു.


ഫ്‌ളാറ്റ് പൊളിച്ച്‌നീക്കീയ ശേഷം 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുണ്ട്. അന്ന് ഈ ഹര്‍ജി പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ട്.