കൊച്ചി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കേരളത്തിലെ എംപിമാര്‍ രണ്ടുതട്ടില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തില്‍ 3 എംപിമാര്‍ ഒപ്പിട്ടില്ല!!


നിലവില്‍ 17 എംപിമാര്‍ കത്തില്‍ ഒപ്പിട്ടപ്പോള്‍ മൂന്ന് എംപിമാര്‍ വിട്ടുനിന്നു. ടി.എന്‍.പ്രതാപന്‍, എന്‍. കെ. പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പിടാതിരുന്നത്.


മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് ടി. എന്‍. പ്രതാപനും എന്‍. കെ. പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വയനാട് എം.പി. രാഹുല്‍ഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. 


350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത്. നുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 


ഈ വിഷയത്തില്‍ നാളെ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.