40 വര്‍ഷം വിലസി, ഒടുവില്‍ പിടിയില്‍!!
കമ്പം ഉത്തമപുരം ശിങ്കരാജിനെയാണ് കോട്ടയം നഗരത്തില്‍നിന്നു പൊലീസ് പിടികൂടിയത്.
കോട്ടയം: 40 വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന കഞ്ചാവ് മാഫിയ തലവനെ കോട്ടയം ആന്റി ഗുണ്ടാ സ്ക്വാഡും ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നു പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര് ഓടിരക്ഷപ്പെട്ടു.
കമ്പം ഉത്തമപുരം ശിങ്കരാജിനെയാണ് കോട്ടയം നഗരത്തില്‍നിന്നു പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നു രണ്ടു കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ശിങ്കരാജിനെ ബലപ്രയോഗത്തിലൂടെയാണു കീഴടക്കിയത്. ഇതിനിടെയാണു സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടത്.
40 വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ആദ്യമായിട്ടാണു കേരള പൊലീസിന്റെ പിടിയിലാകുന്നത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണെന്ന് പൊലീസ് പറഞ്ഞു.