സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...
ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരില്‍ ഒരു കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ലെന്നും അച്ചുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരള സമൂഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്ക് നഷ്ടമായത് 40ലധികം സൈനീകരെ, തടവിലാക്കിയിരുന്നവരെ വിട്ടയച്ചു...
കെകെ ശൈലജ (KK Shailaja) വിമര്‍ശനങ്ങള്‍ക്ക് അതീതയാണ് എന്ന ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്തനോട് കാണിച്ച വിധേയത്വവും പ്രവാസികള്‍ക്ക് വേണ്ടി ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും അടുത്ത നാളുകളില്‍ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മില്‍ ബിംബവത്കരണമാണെന്നും താനത് ചോദ്യം ചെയ്യില്ലെങ്കിലും അവര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന നിലപാട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌തഫയ്ക്ക് താല്പര്യമില്ല, ഓണ്‍സ്ക്രീനിലെ ചുംബന രംഗങ്ങള്‍ ഒഴിവാക്കും -പ്രിയാമണി
കൂടാതെ, കണ്ണൂരിലെ പി ജയരാജന്‍ എന്ന സഖാവ് ബിംബവത്കരണ൦ പ്രോഹത്സാഹിപ്പിക്കുന്നു എന്നൊരാരോപണം ഈയിടെ സിപിഎമ്മില്‍ ഉയര്‍ന്നതായി കേട്ടിരുന്നെന്നു൦ അതും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കെകെ ശൈലജയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കൈക്കാര്യം ചെയ്തു കളയാമെന്ന് വിചാരിച്ചാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.