ഓണ്‍സ്ക്രീനില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കുമെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണി.
ഭര്‍ത്താവ് മുസ്തഫയ്ക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് താല്പര്യമില്ലെന്നാണ് പ്രിയാമണി പറയുന്നത്. വിവാഹം കഴിഞ്ഞതിന്റെ പേരില്‍ അഭിനയം നിര്‍ത്തരുതെന്നു മുസ്തഫ നേരത്തെ പ്രിയാമണി(Priyamani)യോട് പറഞ്ഞിരുന്നു.
'ശവപ്പെട്ടിയില്‍ PM-Cares സ്റ്റിക്കറുണ്ടോ?' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് CSK ഡോക്ടര്‍!
അതുക്കൊണ്ട് തന്നെ വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് പ്രിയാമണി. ഭര്‍ത്താവ് മുസ്തഫയും കുടുംബവും പൂര്‍ണ പിന്തുണയാണ് പ്രിയാമണിക്ക് ലഭിക്കുന്നത്. എന്നാല്‍, നായകന്മാരോട് അടുത്തിടപഴകുന്ന രംഗങ്ങളും ചുംബന രംഗങ്ങളിലും അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് താല്പര്യമില്ല.
രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ചു... ധീരജവാന്റെ മൃതദേഹം തോളിലേറ്റി മുഖ്യമന്ത്രി
അതുക്കൊണ്ടാണ് ചുംബന രംഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രിയാമണി പറയുന്നത്. കൂടാതെ, മുസ്തഫയുടെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലയെന്നുംതാരം പറയുന്നു. സിനിമയോടുള്ള തന്റെ പാഷന് മുസ്തഫയ്ക്ക് നന്നായി അറിയാമെന്നും ആ പ്രോത്സാഹനം വലിയ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും പ്രിയാമണി പറയുന്നു.