Kozhikode : വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ (MC Josephine) പ്രതിഷേധം കനക്കുകയാണ്. എം സി ജോസഫൈനെ വനിതാ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ (K Surendran) അറിയിച്ചു. ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച എം സി ജോസഫൈനെ മാറ്റണമെന്നാണ് കെ.സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചത്. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലയെന്ന് സുരേന്ദ്രൻ പറഞ്ഞു. ​


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. 


ALSO READ : "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ


രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാകമ്മീഷൻ അധ്യക്ഷ നേരത്തെ പറയുന്നത്. തനിക്ക് മാനഹാനി നേരിട്ടാൽ പാർട്ടിയിലാണ് പരാതി നൽകുകയെന്നാണ് ഇവരുടെ ഭാഷ്യം. ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണെന്ന് സുരേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു. 


ALSO READ : M C Josephine Controversy: വീണ്ടും വിവാദ പരാമ‍ർശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ


ശബരിമലയിൽ നവോത്ഥാനമുണ്ടാക്കാൻ നടന്നവർ ആദ്യം കേരളത്തിൽ സ്ത്രീകൾക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാൻ വൈസ് പ്രസിഡന്റ് ഡോ. പ്രമീളദേവിയും എംസി ജോസഫൈന്റെ വാക്കുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. മുൻ വനിതാ കമ്മീഷൻ അംഗമായിരുന്നു പ്രമീളദേവി നിലവിലെ കമ്മീഷൻ പിരിച്ച് വിടണമെന്നാവശ്യപ്പെടുകയും ചെയ്തു.


ALSO READ : സംസ്ഥാന വനിതാ കമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളദേവി


ഒരു സ്വകാര്യ ചാനലിന്റെ ഫോൺണ ഇൻ പരിപാടി ഗാർഹിക പീഡന പരാതി അറിയിക്കാൻ വിളിച്ച യുവതിയോടാണ് ജോസഫൈൻ രോക്ഷത്തോടെ സംസാരിച്ചത്. ഗാർഹിക പീഡനത്തെ കുറിച്ച പരാതിപ്പെടാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്നാണ് ജോസഫൈൻ ലൈവ് പരിപാടിക്കിടെ പറഞ്ഞത്. കൂടാതെ കേസ് നല്ല വക്കീലിന് വെച്ച് വാദിക്കാനും വേണമെങ്കിൽ വനിതാ കമ്മീഷനിൽ പരാതി നൽകാമെന്ന് പരാതിക്കാരിയോട് കമ്മീഷൻ അധ്യക്ഷൻ ചാനലിൽ പരിപാടിക്കിടെ പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക