തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശനിയാഴ്ചയോടെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 10, 11, 12 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നേ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു പകരം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മാന്നാർ കടലിടുക്കിലും ഈ ദിവസങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.


അറബിക്കടലിൽ മധ്യപടിഞ്ഞാറൻ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദവും തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമാണ്. കേരള-കർണാടക തീരക്കടലിൽ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ.


ജൂണ്‍ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ജൂണ്‍ 12 ന് ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 


ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.