കൊച്ചി: നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 31ന് വിജ്ഞാപനമിറക്കാനിരുന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരിനും യാതൊരു നടപടികളും എടുക്കാനാവില്ല. മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റുകള്‍ നാളെയും മറ്റന്നാളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം നടപ്പിലായേക്കുമെന്നും സൂചനകളുണ്ട്.


അതേസമയം ഇടക്കാല ഉത്തരവാണിതെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും യുഎന്‍എ പ്രതിനിധി സിബി മുകേഷ് പറഞ്ഞു. കോടതി ചേരുന്ന അടുത്ത സിറ്റിങ്ങില്‍ യുഎന്‍എ പങ്കുചേരുമെന്നും മുകേഷ് സൂചിപ്പിച്ചു.


തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കൂടുതല്‍ സമര പരിപാടികള്‍ ആവിഷ്കരിക്കുമെന്നും സിബി മുകേഷ് കൂട്ടിച്ചേര്‍ത്തു.