K T Jaleel രാജിവെച്ചു, രാജി ബന്ധുനിയമന വിവാദത്തിന് പിന്നാലെ
മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി കൈമാറി. ബന്ധുനിയമന വിവാദത്തെ തുടർന്ന് ലോകയുക്തയുടെ ഉത്തരവിനെ പിന്നാലെയാണ് ജലീലിന്റെ രാജി. ലോകുക്തയ്ക്കെതിരെ ജലീൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് രാജി
മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി കൈമാറി. ബന്ധുനിയമന വിവാദത്തെ തുടർന്ന് പുറത്ത് വന്ന ലോകയുക്തയുടെ ഉത്തരവിനെ പിന്നാലെയാണ് ജലീലിന്റെ രാജി. ലോകുക്തയ്ക്കെതിരെ ജലീൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് മന്ത്രിയുടെ രാജി. വിവാദത്തെ തുടർന്ന് എൽഡിഎഫിൽ ർജരാജി വെക്കുന്ന നാലാമത്തെ മന്ത്രിയാണ് കെ ടി ജലീൽ
തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു എന്നാണ് രാജി സമർപ്പിച്ചതിന് ശേഷം ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ALSO READ : ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്
അതേസമയം ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത (Lokayuktha) ഉത്തരവിനെതിരെ മന്ത്രി കെടി ജലീൽ (KT Jaleel) നൽകിയ ഹർജി ഇന്ന് ഹൈക്കോടതി (Kerala High Court) പരിഗണിക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹർജിയിലെ നടപടികൾ പൂർത്തിയാകും വരെ ലോകായുക്ത ഉത്തരവിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഹർജി അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.
ALSO READ : KT Jaleel ന്റെ ലോകായുക്തയുടെ ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
സ്വജനപക്ഷപാതം കാണിച്ചെന്നും കെടി ജലീൽ (KT Jaleel) സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ലോകായുക്ത നിർദേശിച്ചിരുന്നു. എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം.
മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെടി ജലീലിന്റെ ഓഫീസ് ഉത്തരവ് ഇറക്കിയിരുന്നു. കൃത്യമായ
യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തയെ സമീപിച്ചത്.
ലോകായുക്തയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്തയുടെ ഉത്തരവിനെതിരെ വിശദമായ റിട്ട് ഹർജിയും നൽകിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെടി ജലീൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്ന വാദമാണ് ജലീൽ ഹൈക്കോടതിയിൽ (High Court) നൽകിയിരിക്കുന്ന ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ALSO READ : ജലീലിന്റെ ബന്ധു നിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്
അതിനിടെ ലോകായുക്ത വിധി പകർപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചക്ക് ശേഷമായിരിക്കും വിധിയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് രജിസ്ട്രി കൈമാറുക. ഇതിന് ശേഷമായിരിക്കും ലോകായുക്ത ഉത്തരവിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കുക. ഉത്തരവ് ലഭിച്ച് കഴിഞ്ഞ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനാണ് പരാതിക്കാരൻറെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...