തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്.  ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​നാണ് ഇ​​​ന്ന് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​ര്‍ന്നത്.


വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. മ​​​ന്ത്രി​​​മാ​​​ർ യോ​​​ഗ​​​ത്തി​​​നെ​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​വാ​​​തെ മ​​​ന്ത്രി​​​സ​​​ഭ പി​​​രി​​​യേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തു സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാൽ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.


അതേസമയം, സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാല്‍ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. പല മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരാതെ പാര്‍ട്ടി സമ്മേളനങ്ങളിലാണ്. ക്വോറം തികയാതെ മന്ത്രിസഭായോഗം വരെ മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിസഭായോഗം ചേരാന്‍ ക്വോറം നിര്‍ബന്ധമല്ലെന്നു ചിലര്‍ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്‍റെയോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്‍റെയോ കമ്മിറ്റി യോഗമല്ല. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിര്‍ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.