ഇടുക്കി: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പരനാറി പ്രയോഗവുമായി മന്ത്രി എം.എം മണി (M.M Mani). തന്നെ കേസിൽപ്പെടുത്തിയതിന് പിന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണന്നാണ് എം.എം മണിയുടെ പ്രസ്താവന എന്ത് പ്രത്യാഘാതം ഉണ്ടായാലും തൻറെ പ്രസ്താവന പിൻവലിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിൻറെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. വൺ ടു ത്രീ പരാമർശത്തിൽ തന്നെ തിരുവഞ്ചൂർ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും തിരുവഞ്ചൂർ രാഷ്ട്രീയ വഞ്ചകനാണെന്നുമാണ് മണിയുടെ ആരോപണം എന്ത് തിരിച്ചടി നേരിട്ടാലും പരനാറി പരാമർശത്തിൽ ഉറച്ചുനിൽക്കും. നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടതെന്നാണെന്ന് കൂടി മണി ഇടക്ക് കൂട്ടി ചേർത്തു. 

 

ഉടുമ്പൻ ചോലയിലാണ് ഇത്തവണ എം.എം മണി മത്സരിക്കാൻ നിൽക്കുന്നത്. കഴിഞ്ഞ വട്ടം നേടിയ ഭൂരിപക്ഷത്തേക്കാൾ ഇത്തവണ ഭൂരിപക്ഷം ഉയർത്തി പാർട്ടിയിലെ അതികായൻമാരുടെ പട്ടികയിലേക്ക് എത്താൻ സാധ്യതയുള്ള സി.പി.എമ്മിൻറെ (Cpm) സ്ഥാനാർഥി കൂടിയാണ് മണി. എന്നാൽ മണിയുടെ ഇത്തരം വ്യക്തി പരമായ പരമാർശങ്ങൾ എല്ലാക്കാലത്തും പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

 


 

ശാന്തൻപാറയിൽ പാർട്ടിക്കെതിരെ (Ldf) പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി തങ്ങൾ കൊലപ്പെടുത്തിയെന്ന് പാർട്ടി യോഗത്തിലാണ് മണി പ്രഖ്യാപിച്ചത്. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായിലേ്ല, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. തുടങ്ങിയവയായിരുന്നു അത്.

 


 

ഇതിനെ തുടർന്ന് അദ്ദേഹത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.ഐ(എം) നീക്കം ചെയ്തു ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് ആവശ്യപ്പെടുകയും ചെയ്തു.  1996-ൽ ഉടുമ്പൻചോലയിൽ നിന്നും മണി മത്സരിച്ചെങ്കിലും കോൺഗ്രസ്സിൻറെ ഇ.എം അഗസ്തിയോട് മണി തോറ്റു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.