തിരുവനന്തപുരം : ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തു...


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 
രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. 


പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക. പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.


സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി യോഗം  അഭ്യര്‍ത്ഥിച്ചു.