Mullaperiyar : മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ (Waterlevel) കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെ ഡാമിലെ ജലനിരപ്പ് 141.80 അടിയായിയാണ് കുറഞ്ഞത്. ഇതിനെ തുടർന്ന് ഡാമിന്റെ ഒന്നൊഴികെയുള്ള സ്പിൽ വേ ഷട്ടറുകൾ (Spillway Shutter) എല്ലാം അടച്ചിട്ടു. നിലവിൽ ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാൽ തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട് .


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്കന്റിനൽ 1200 ഘനയടി ജലം മാത്രമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ട് പോകുന്നത്. ഇത് ജലനിരപ്പ് വീണ്ടും നേരിയ തോതിൽ ഉയരാൻ കാരണമായി. നിലവിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  141.85 അടിയാണ്. മുന്നറിപ്പില്ലാതെ തമിഴ്നാട് കഴിഞ്ഞ ദിവസം രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കിയിരുന്നു.


ALSO READ: Mullaperiyar Dam | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി


ഇതിനെ തുടർന്ന് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) ഷട്ടറുകൾ തുറക്കുന്നതിൽ തമിഴ്നാടിനെ (Tamil Nadu) ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് (MK Stalin) കത്തയച്ചു. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 


ALSO READ: Mullaperiyar Dam: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകൾ തുറന്നു, അർദ്ധരാത്രി വീടുകളിൽ വെള്ളം കയറി


പകൽ മാത്രമേ ഷട്ടറുകൾ തുറക്കാവൂയെന്നും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: Heavy Rain : സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത


 മുന്നറിയിപ്പ് നൽകാതെ 10 സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയെന്നും ശേഷം രണ്ട് ഷട്ടറുകൾ പുലർച്ചെ 3.30 ന് തുറന്നുവെന്നുമാണ് റിപ്പോർട്ട്. ഇത്രയധികം വെള്ളം ആദ്യമായാണ് ഈ സീസണിൽ തുറന്നുവിടുന്നത് എന്നാണ് റിപ്പോർട്ട്. ഇത് പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമായി. വൻ പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.