Mullaperiyar Dam | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 06:54 PM IST
  • മുന്നറിപ്പില്ലാതെ രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി.
  • വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി.
  • അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.
Mullaperiyar Dam | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

ഇടുക്കി: മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) ഷട്ടറുകൾ തുറക്കുന്നതിൽ തമിഴ്നാടിനെ (Tamil Nadu) ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഇത് സംബന്ധിച്ച് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് (MK Stalin) കത്തയച്ചു. 

മുന്നറിപ്പില്ലാതെ രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Also Read: Mullaperiyar Dam: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകൾ തുറന്നു, അർദ്ധരാത്രി വീടുകളിൽ വെള്ളം കയറി

പകൽ മാത്രമേ ഷട്ടറുകൾ തുറക്കാവൂയെന്നും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.

മുന്നറിയിപ്പ് നൽകാതെ 10 സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയെന്നും ശേഷം രണ്ട് ഷട്ടറുകൾ പുലർച്ചെ 3.30 ന് തുറന്നുവെന്നുമാണ് റിപ്പോർട്ട്. ഇത്രയധികം വെള്ളം ആദ്യമായാണ് ഈ സീസണിൽ തുറന്നുവിടുന്നത് എന്നാണ് റിപ്പോർട്ട്. ഇത് പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമായി. വൻ പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങുകയും ചെയ്തു. 

Also Read: Heavy Rain : സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

പെരിയാറിന്റെ തീരത്തുള്ള പല വീടുകളിലും രാത്രിയിൽ വെള്ളം കയറി. വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിൽ പത്തു വീടുകളിൽ വെള്ളം കയറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News