ഇടുക്കി: Mullaperiyar Dam: മുല്ലപ്പെരിയാറിൽ (Mullaperiyar Dam) മുന്നറിയിപ്പ് നൽകാതെ 10 സ്പിൽവെ ഷട്ടറുകൾ (Shutter) തുറന്നു. ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി വൻതോതിൽ ജലം തുറന്നുവിടുന്നുവെന്നാണ് വിവരം.
അതായത് സെക്കൻഡിൽ 800 ഘനയടിയോളം വെള്ളമാണ്ഒഴുക്കിവിട്ടത്. തമിഴ്നാട് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് സ്പിൽവെ ഷട്ടറുകൾ (Mullaperiyar Dam) തുറന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Also Read: Heavy Rain : സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയെന്നും ശേഷം രണ്ട് ഷട്ടറുകൾ പുലർച്ചെ 3.30 ന് തുറന്നുവെന്നുമാണ് റിപ്പോർട്ട്. ഇത്രയധികം വെള്ളം ആദ്യമായാണ് ഈ സീസണിൽ തുറന്നുവിടുന്നത് എന്നാണ് റിപ്പോർട്ട്. മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് വള്ളക്കടവിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
പെരിയാറിന്റെ തീരത്തുള്ള പല വീടുകളിലും രാത്രിയിൽ വെള്ളം കയറി. വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് (Tamil Nadu) കുറക്കുകയും തുറന്ന പത്ത് ഷട്ടറുകളിൽ അഞ്ചെണ്ണം അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Corona: ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ഉടൻ വരുമോ? ഈ കമ്പനി അനുമതി തേടിയിട്ടുണ്ട്
മാത്രമല്ല ഇപ്പോൾ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിൽ പത്തു വീടുകളിൽ വെള്ളം കയറി.
മുന്നറിയിപ്പില്ലാതെയും രാത്രികാലങ്ങളിലും വെള്ളം തുറന്ന് വിടരുതെന്ന് കേരളം (Kerala) പലവട്ടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മുന്നറിയിപ്പ് ലഭിച്ചാൽ അതിനുള്ള മുൻകരുതൽ എടുക്കാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും സർക്കാരിന് കഴിയും. പക്ഷെ കേരളത്തിന്റെ ഈ ആവശ്യം നിരാകരിച്ചാണ് തമിഴ്‌നാട് ഷട്ടർ ഉയർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...