മുംബൈ: യുവതിയുടെ പീഡന പരാതിയിലെ അറസ്റ്റ് തടയാന്‍ ബിനോയ്‌ കോടിയേരി നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെ വിധി പറയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജഡ്ജി അവധിയിലായിരുന്നതിനാലാണ് ഉത്തരവ് നാളത്തേക്ക് മാറ്റിയത്. ജാമ്യം കിട്ടിയാല്‍ ബിനോയ്‌ പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന.


നാളെ വിധി വന്നതിനുശേഷം തുടര്‍ നടപടികള്‍ മുംബൈ പൊലീസ് തീരുമാനിക്കും. മുന്‍പ് ലുക്ക്‌ഔട്ട്‌ നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ്‌ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതോടെ ആ തീരുമാനം തടസ്സപ്പെട്ടു.


എന്നാല്‍ ബിനോയിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ യുവതിയും കുടുംബവും നിരത്തുകയാണ്. നിലവില്‍ അറസ്റ്റിനു കോടതി വിലക്കില്ലെങ്കിലും കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.


2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്.